Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കി

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന ഒരു പ്രതിയുടെ കൂടി ഹരജി കോടതി അംഗീകരിച്ചു. പത്താം പ്രതി വിഷ്ണുവിന്റെ ഹരജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം അറസ്റ്റിലായ ഒന്നാം പ്രതി സുനില്‍ കുമാര്‍ ജയിലില്‍ വച്ച് പണം ആവശ്യപ്പെട്ട് ദിലീപിനു കത്തയച്ചതിന് സാക്ഷിയാണ് സഹതടവുകാരനായിരുന്ന വിഷ്ണു. കേസില്‍ മറ്റു മൂന്നു പ്രതികളെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.