Connect with us

Fact Check

FACT CHECK: നികിത ജേക്കബ് കെജ്രിവാളിന്റെ അടുപ്പക്കാരിയോ?

Published

|

Last Updated

“ടൂള്‍കിറ്റ്” കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറണ്ട് ലഭിച്ച മലയാളി അഭിഭാഷക നികിത ജേക്കബ് ആം ആദ്മി പാര്‍ട്ടി അംഗമാണെന്ന തരത്തില്‍ പ്രചാരണം ശക്തം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമൊത്തുള്ള ഫോട്ടോയാണ് ഈ പ്രചാരണത്തിന് തെളിവായി ഉന്നയിക്കുന്നത്. ഇതിലെ സത്യാവസ്ഥ പരിശോധിക്കാം:

കെജ്രിവാളിനൊപ്പം പോസ് ചെയ്ത് ഒരു യുവതിയെടുത്ത സെല്‍ഫിയാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ടൂള്‍കിറ്റ് കേസില്‍ ഒളിവില്‍ കഴിയുന്ന നികിത ജേക്കബാണ് ഫോട്ടോയിലുള്ളതെന്നാണ് അടിക്കുറിപ്പ്. ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം ഫേസ്ബുക്കിലും ട്വിറ്ററിലും ഈ ഫോട്ടോയും സമാന അടിക്കുറിപ്പുകളും പ്രചരിക്കുന്നുണ്ട്.

യാഥാര്‍ഥ്യം: പ്രചരിക്കുന്ന ഫോട്ടോയിലുള്ള വനിത എ എ പിയുടെ ദേശീയ സാമൂഹിക മാധ്യമ സംഘത്തിലെ അംഗമായ അങ്കിത ഷായാണ്. കഴിഞ്ഞ ഫെബ്രുവരി 28ന് അങ്കിത ഷാ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ സംഘ്പരിവാര്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. നികിത ജേക്കബിന്റെയും അങ്കിത ഷായുടെയും ഫോട്ടോകളില്‍ വലിയ വ്യത്യാസവുമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് പ്രചാരണം.

---- facebook comment plugin here -----

Latest