ഹൈനസ്സിന് പിന്നാലെ മറ്റൊരു പുത്തന്‍ മോഡല്‍ ഇന്ത്യയിലെത്തിച്ച് ഹോണ്ട

Posted on: February 16, 2021 3:16 pm | Last updated: February 16, 2021 at 3:16 pm

ന്യൂഡല്‍ഹി | വിപണിയിലെത്തിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനപ്രിയമായ ഹൈനസ്സ് സിബി 350ന് പിന്നാലെ മറ്റൊരു പുത്തന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഹോണ്ട ടു വീലേഴ്‌സ്. ഹോണ്ട സിബി 350 ആര്‍എസ് എന്ന മോഡലാണ് കമ്പനി വിപണിയിലിറക്കിയത്. ഹൈനസ്സിനെ അടിസ്ഥാനമാക്കി നിര്‍മിച്ച മോഡേണ്‍ ക്ലാസിക് ബൈക്ക് ആണിത്.

1.96 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. മാര്‍ച്ച് ആദ്യ വാരം ഉപഭോക്താക്കളുടെ കൈകളിലെത്തും. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യംവെച്ചാണ് ബൈക്ക് നിര്‍മിച്ചത്.

5 സ്പീഡ് ഗിയര്‍ബോക്‌സ്, സ്ലിപ്പര്‍ ക്ലച്ച് എന്നിവയുണ്ട്. 300- 350 സിസി വകഭേദത്തിലെ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍, ക്ലാസിക്, ജാവ ഫോര്‍ട്ടി ടു, ബെനെലി ഇംപരീയല്‍ തുടങ്ങിയവക്ക് വെല്ലുവിളിയുമായാണ് ഈ മോഡല്‍ ഹോണ്ട ഇറക്കിയത്. റേഡിയന്റ് റെഡ് മെറ്റലിക്, ബ്ലാക് പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ നിറങ്ങളില്‍ ലഭിക്കും.

ALSO READ  ആര്‍8 ആര്‍ഡബ്ല്യുഡി മോഡലിന്റെ പാന്ഥര്‍ എഡിഷനുമായി ഓഡി