Covid19
ഗുജറാത്ത് മുഖ്യമന്ത്രിക്ക് കൊവിഡ്; സ്ഥിരീകരിച്ചത് വേദിയിൽ കുഴഞ്ഞു വീണ് മണിക്കൂറുകൾക്കകം
		
      																					
              
              
            
വഡോദര | ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ വേദിയില്‍ കുഴഞ്ഞുവീണ് മണിക്കൂറുകൾക്കകമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വഡോദരയിലെ നിസാംപുരയില്‍ ഇന്നലെയായിരുന്നു കുഴഞ്ഞുവീണത്.
അഹമ്മദാബാദിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രത കുറഞ്ഞ ലക്ഷണങ്ങളാണ് അദ്ദേഹത്തിനുള്ളത്. രണ്ട് ബി ജെ പി നേതാക്കൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ രൂപാനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആകാശമാര്‍ഗം അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചു. രൂപാനിയുടെ ആരോഗ്യം കഴിഞ്ഞ രണ്ട് ദിവസമായി മോശമായിരുന്നു. എന്നാല്‍ ശനിയാഴ്ച ജാംനഗറിലും ഞായറാഴ്ച വഡോദരയിലും നടന്ന പൊതുയോഗങ്ങള്‍ അദ്ദേഹം റദ്ദാക്കിയിരുന്നില്ല.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



