കെ വി തോമസ് കെ പി സി സി വർക്കിംഗ് പ്രസിഡന്റ്; സി കെ ശ്രീധരൻ വൈസ് പ്രസിഡനറ്

Posted on: February 11, 2021 3:49 pm | Last updated: February 11, 2021 at 8:20 pm

എറണാകുളം |  കെ വി തോമസിനെ കെ പി സി സി വർക്കിംഗ് പ്രസിഡന്റായും സി കെ ശ്രീധരനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. കെ പി സി സി നിർദേശം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു.  ദേശീയകമ്മിറ്റി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിംഗും പ്രസിഡന്റുമാരാണ് ഇവരെ നിലനിർത്തിയാണ് പുതിയ നിയമനം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഹൈക്കമാൻഡ് പ്രതിനിധികളുമായി നടത്തിയ ചർച്ചകളിലെ അനുനയശ്രമങ്ങൾക്കൊടുവിലായിരുന്നു മുതിർന്ന നേതാവായ കെ വി തോമസിന്‌  ഉചിതമായ പദവി നൽകാൻ പാർട്ടിയിൽ ധാരണയായത്.