സഊദിയിലേക്കു നേരിട്ട് ഫ്‌ളൈറ്റുകൾ അനുവദിക്കണം; കാന്തപുരം ഇടപെട്ടു

Posted on: February 9, 2021 8:50 pm | Last updated: February 9, 2021 at 9:21 pm

കോഴിക്കോട് | ഇന്ത്യയിൽ നിന്ന് സഊദി അറേബ്യയിലേക്കുള്ള യാത്രക്കാർക്ക് നേരിട്ട് വിമാനമാർഗം പോകാൻ ഫ്‌ളൈറ്റുകൾ അനുവദിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് സഊദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡർ ഔസാഫ് സയീദ്, ഇന്ത്യയിലെ സഊദി അംബാസിഡർ ഡോ. സൗദ് മുഹമ്മദ് എന്നിവർക്ക്  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു. ഈ വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായും കാന്തപുരം ചർച്ച നടത്തി.

സഊദി അറേബ്യയിൽ  തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മടക്കയാത്ര വളരെ ദുഷ്‌കരമാണിപ്പോൾ. ഇതുമൂലം വലിയ പ്രയാസങ്ങളാണ് സഊദിയിൽ തൊഴിലിനു പോകുന്ന ഇന്ത്യക്കാർ അനുഭവിക്കുന്നത്.

യാത്രയിൽ നേരിടുന്ന ഈ പ്രതിസന്ധി കാരണം പലരും സഊദിയിലേക്കു മടങ്ങാതിരിക്കുകയാണ്. ജോലി നഷ്ടമാകുന്നതിന്റെയും വിസ കാലാവധി പൂർത്തിയാകുന്നതിന്റെയും ആശങ്കയിലാണ് പ്രവാസികൾ. അതിനാൽ, കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർക്ക് നേരിട്ട് സഊദിയിലേക്കു ഫ്‌ളൈറ്റ് അനുവദിക്കാൻ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

ALSO READ  ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ നിന്ന് മത പണ്ഡിതന്മാര്‍ മാറി നില്‍ക്കണമെന്ന് പറയാന്‍ ഒരു രാഷ്ട്രീയ കക്ഷിക്കും അധികാരമില്ലെന്ന് കാന്തപുരം