Connect with us

National

ഉത്തരാഖണ്ഡ് ദുരന്തം: 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിലെ ഇരകളില്‍ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്കായി പ്രതികൂല കാലാവസ്ഥയിലും തിരിച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മൈനസ് ഡിഗ്രിയിലെ തണുപ്പില്‍ വലിയ വെല്ലുവിളിയാണ് തിരിച്ചല്‍ നടത്തുന്ന സൈനികര്‍ക്കുണ്ടാക്കിയത്. എങ്കിലും കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്ന തുരങ്കത്തിലേക്ക് ഇന്ന് പ്രവേശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 171 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം.

ഐ ടി ബി ടി, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായാണ് മൂന്നാം ദിവസവും രക്ഷാ പ്രവര്‍ത്തനം തുടരുന്നത്. രണ്ടര കിലോമീറ്റര്‍ നീണ്ട തപോവന്‍ ടണലില്‍ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 130 മീറ്ററോളം ചെളി നീക്കം ചെയ്തിട്ടുണ്ട്.

കാലാവസ്ഥ അനുകൂലമായതിനാല്‍ വരും മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍. അപകടത്തില്‍ പെട്ടവരില്‍ ഏറെയും യു പി സ്വദേശികളാണ് എന്നാണ് റിപ്പോര്‍ട്ട്. ഋഷിഗംഗ, എന്റ്റിപിസി വൈദ്യുത പദ്ധതികള്‍ക്ക് സമീപം കാണാതായവര്‍ക്കായും തിതരച്ചില്‍ നടക്കുന്നുണ്ട്.

വൈദ്യുത പ്ലാന്റിന് സമീപമുണ്ടായ അപകടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെയും രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. അളകനന്ദ, ദൌലി ഗംഗ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട 13 ഗ്രാമങ്ങളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും വ്യോമ മാര്‍ഗം എത്തിക്കുന്നുണ്ട്.

 

 

---- facebook comment plugin here -----

Latest