മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ 156 പേര്‍ക്ക് കൂടി കൊവിഡ്

Posted on: February 8, 2021 10:58 pm | Last updated: February 9, 2021 at 8:29 am

മലപ്പുറം | മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും അടക്കം 156 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച മാറഞ്ചേരി, വന്നേരി സ്‌കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളുമായി 262 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്.

മാറഞ്ചേരി ഗവ.സ്‌കൂളിലെ 140 വിദ്യാര്‍ഥികള്‍ക്കും, 40 അധ്യാപകര്‍ക്കും ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.628 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 180 സാമ്പിളുകളാണ് പോസിറ്റീവായത്.
സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥികളിലും അധ്യാപകരിലും നടത്തിയ പരിശോധനയിലാണ് കൂട്ടത്തോടെ വൈറസ് ബാധ സ്ഥിരീകരിച്ചത്