കേരളത്തിൽ ഇന്ന് 5,610 പേർക്ക് കൊവിഡ്; പരിശോധിച്ചത് 91,931 സാമ്പിളുകള്‍

Posted on: February 5, 2021 6:04 pm | Last updated: February 5, 2021 at 8:38 pm

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 5,610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19 പേരുടെ മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്.

6,653 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. 67,795 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5,131 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. 22 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് ബാധിച്ചു.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുകയാണെന്നും മരണനിരക്ക് പിടിച്ചുനിർത്താൻ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ  അധിക കൊവിഡ് രോഗികളുടെയും ശ്വാസകോശ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് പഠനം