സ്വര്‍ണക്കടത്ത്; തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നതിന് തെളിവുകളില്ലാതെ എന്‍ ഐ എ കുറ്റപത്രം

Posted on: February 4, 2021 8:37 pm | Last updated: February 5, 2021 at 9:34 am

ന്യൂഡല്‍ഹി | സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നതിന് കൂടുതല്‍ തെളിവുകളില്ലാതെ എന്‍ ഐ എ കുറ്റപത്രം. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിറ്റ് കിട്ടിയ ലാഭം ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രതികള്‍ ഉപയോഗിച്ചുവെന്നതിനോ പ്രതികളില്‍ ആര്‍ക്കെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നതിനോ ഒന്നും കൃത്യമായ തെളിവുകള്‍ ചൂണ്ടിക്കാട്ടാന്‍ കുറ്റപത്രത്തിന് സാധിച്ചിട്ടില്ല.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളും നടന്നതായി പറഞ്ഞായിരുന്നു എന്‍ ഐ എ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. യു എ പി എ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരായ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അന്വേഷണം.