പേടിച്ചോടിയ നായ അകപ്പെട്ടത് ടോയ്‌ലറ്റില്‍, പിന്നാലെ പുള്ളിപ്പുലിയും; പിന്നീട് സംഭവിച്ചത്

Posted on: February 4, 2021 7:36 pm | Last updated: February 4, 2021 at 7:42 pm

ബെംഗളൂരു | പുള്ളിപ്പുലിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ നായ ഓടിക്കയറിയത് ശൗചാലയത്തില്‍. പിന്നാലെ പുള്ളിപ്പുലിയും കയറി. ഉടനെ ഗ്രാമീണര്‍ ടോയ്‌ലറ്റിന്റെ വാതിലടച്ചു. ശേഷം മണിക്കൂറുകളോളം നായയും പുലിയും ശൗചാലയത്തില്‍ കുടുങ്ങി.

എന്നാല്‍, നായയെ പുള്ളിപ്പുലി തൊട്ടില്ല. കേവലം മീറ്ററുകള്‍ അകലെ പുള്ളിപ്പുലിയും നായയും പ്രശ്‌നമൊന്നുമില്ലാതെ ഇരിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് പര്‍വീന്‍ കശ്വന്‍ ഐ എഫ് എസ്. കര്‍ണാടകയിലെ ബിലിനെലെ ഗ്രാമത്തിലാണ് സംഭവം.

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് രണ്ട് മൃഗങ്ങളെയും പുറത്തെത്തിച്ചത്.

 

ALSO READ  ജപ്പാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് രണ്ട് മിനുട്ട് നേരത്തെ ഇറങ്ങിയാലും ശമ്പളം പിടിക്കും