ശബരിമല: കോടതി വിധി വന്ന ശേഷം യോജിച്ച ധാരണയുണ്ടാക്കുമെന്ന് സി പി എം

Posted on: February 4, 2021 6:18 pm | Last updated: February 5, 2021 at 7:28 am

തിരുവനന്തപുരം | ശബരിമല പ്രശ്‌നത്തില്‍ കോടതി വിധി വന്ന ശേഷം യോജിച്ച ധാരണയുണ്ടാക്കുമെന്ന് സി പി എം. സമവായത്തിലെത്തുന്നതിന് എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു. നിയമനിര്‍മാണം കൊണ്ടുവരുമെന്ന യു ഡി എഫ് പ്രഖ്യാപനം കബിളിപ്പിക്കാനാണെന്നും ഇപ്പോള്‍ നിയമനിര്‍മാണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാകില്ലെന്നും വിജയരാഘവന്‍ പ്രതികരിച്ചു. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുക ലക്ഷ്യം വച്ചുള്ളതാണ് യു ഡി എഫ് ജാഥ. സര്‍ക്കാരിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണ് യു ഡി എഫും ബി ജെ പിയും.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ നടപടി അത്യന്തം ഹീനമാണെന്നും സി പി എം സെക്രട്ടറി പറഞ്ഞു. ആധുനിക സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ് സുധാകരന്‍ നടത്തിയത്. വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം.