Connect with us

Kerala

കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അന്തരിച്ചു

Published

|

Last Updated

കോട്ടയം | കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവായെങ്കിലും ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആലപ്പുഴ നെടുമുടിയില്‍ 1940 ഒക്ടോബറില്‍ ജനിച്ച മാത്തൂര്‍ ഗോവിന്ദന്‍കുട്ടി പതിനാലാം വയസ് മുതല്‍ കഥകളി അഭ്യസിച്ചു തുടങ്ങി. കുടമാളൂര്‍ കരുണാകരന്‍ നായരുടെ മകളായ രാജേശ്വരിയാണ് ഭാര്യ. ചെണ്ട വിദ്വാന്‍ ഗോപീകൃഷ്ണന്‍, കഥകളി നടന്‍ കുടമാളൂര്‍ മുരളീകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. കേന്ദ്ര-സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ്, കലാമണ്ഡലം ഫെലോഷിപ്പ്, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ പുരസ്‌കാരം തുടങ്ങിയവക്ക് അര്‍ഹനായിട്ടുണ്ട്.

---- facebook comment plugin here -----

Latest