Kerala
സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു; ഇന്ന് പവന് കുറഞ്ഞത് 320 രൂപ

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4,435 രൂപയും പവന്‍ വില 35,480 രൂപയുമായി.
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് തീരുവ കുറക്കുമെന്ന പ്രഖ്യാപനം വന്നതിന് ശേഷം ആഭ്യന്തര വിപണിയില്‍ വില വര്‍ധിച്ചിരുന്നില്ല. നാലു ദിവസത്തിനിടെ പവന് 1,320 രൂപയുടെ കുറവാണുണ്ടായത്. ഇറക്കുമതി തീരുവ കുറച്ചതും അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കുറവും ഡോളറുമായുള്ള വിനിമയത്തില്‍ രൂപ കരുത്താര്‍ജിച്ചതുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയിടിയാന്‍ കാരണം.
---- facebook comment plugin here -----