Connect with us

Gulf

കൊസോവോ ജറുസലേമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിനെ അപലപിച്ച് അറബ് പാര്‍ലിമെന്റ്

Published

|

Last Updated

ജോര്‍ദാന്‍ | ഇസ്‌റാഈലും കൊസോവോയും തിങ്കളാഴ്ച നയതന്ത്ര ബന്ധം സ്ഥാപിച്ചതോടെ കൊസോവോ എംബസി മാറ്റാനുള്ള തീരുമാനത്തിനെതിരെ അറബ് പാര്‍ലിമെന്റ് രംഗത്ത്. പുണ്യനഗരത്തെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച കൊസോവോയുടെ നടപടിയെ അറബ് പാര്‍ലിമെന്റ് അപലപിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശം ജറുസലേമിനെ ജൂത രാജ്യത്തിന്റെ തലസ്ഥാനമായി അംഗീകരിച്ച നടപടി പുനപ്പരിശോധിക്കണമെന്നും വിശുദ്ധ നഗരത്തിന്റെ നിയമപരമായ അവസ്ഥയെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രമേയങ്ങള്‍ പാലിക്കണമെന്നും പാര്‍ലിമെന്റ് കൊസോവോയോട് ആവശ്യപ്പെട്ടു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നാല് അറബ് രാജ്യങ്ങളുമായുള്ള ബന്ധം ഇസ്‌റാഈല്‍ സാധാരണ നിലയിലാക്കിയെങ്കിലും യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍, മൊറോക്കോ, സുഡാന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്ര കാര്യാലയം ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ തുടരുകയാണ്.