Connect with us

National

കര്‍ഷക പ്രക്ഷോഭം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടി തുടരുന്നു

Published

|

Last Updated

സിദ്ധാര്‍ഥ് വരദരാജൻ, മന്ദീപ് പുനിയ

ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക സമരങ്ങള്‍ക്കിടെയുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടി തുടരുന്നു. ഏറ്റവും ഒടുവില്‍ ദി വയര്‍ എഡിറ്ററും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ സിദ്ധാര്‍ഥ് വരദരാജനെതിരെ കേസെടുത്തു. ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ച വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചതിനാണ് കേസ്.

അപവാദ പ്രചാരണം, ദേശീയ ഉദ്ഗ്രഥനത്തിനെതിരായ തീര്‍പ്പുകള്‍, പൊതു ശല്യത്തിന് കാരണമാകുന്ന പ്രസ്താവനകള്‍ നടത്തുക തുടങ്ങിയ കുറ്റാരോപണങ്ങളാണ് വരദരാജനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലുള്ളത്. മരിച്ച കര്‍ഷകന്റെ കുടുംബത്തിന്റെ വാദം ഉള്‍പ്പെടുത്തിയ വാര്‍ത്തയാണ് ദി വയര്‍ പ്രസിദ്ധീകരിച്ചിരുന്നത്.

അതിനിടെ, സിംഘു അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകരെ പോലീസ് ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. മന്ദീപ് പുനിയ, ധര്‍മേന്ദ്ര സിംഗ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു രാത്രി മുഴുവന്‍ സമയ്പൂര്‍ ബദ്‌ലി പോലീസ് സ്‌റ്റേഷനില്‍ പിടിച്ചുവെച്ച ശേഷം പുനിയയെ വിട്ടയച്ചു.

അതേസമയം, കാരവന്‍ മാസികക്ക് വേണ്ടിയും റിപ്പോര്‍ട്ട് ചെയ്യുന്ന ഫ്രീലാന്‍ഡ് ജേണലിസ്റ്റ് മന്ദീപ് പുനിയയെ ഇന്ന് രാവിലെ തിഹാര്‍ കോടതി കോംപ്ലക്‌സിലെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജാമ്യഹരജി നാളെ പരിഗണിക്കും.

---- facebook comment plugin here -----

Latest