National
രണ്ട് സംഘടനകള്‍ കര്‍ഷക സമരത്തില്‍ നിന്ന് പിന്മാറി

ന്യൂഡല്‍ഹി | കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് സംഘടനകള്‍ കര്‍ഷക സമരത്തില്‍ നിന്ന് പിന്മാറി. കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയും ഭാരതീയ കിസാന്‍ യൂനിയനിലെ ഒരു വിഭാഗവുമാണ് പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറിയത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷക സംഘടനകള്‍ സമരം ചെയ്യുന്നത്.
ഉദ്ദേശ്യശുദ്ധി ശരിയല്ലാത്ത ചിലരുമായി ചേര്‍ന്ന് പ്രതിഷേധം നടത്താന്‍ സാധിക്കില്ലെന്ന് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് വി എം സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് കര്‍ഷക നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. കവര്‍ച്ച അടക്കമുള്ള കുറ്റങ്ങളാണ് എഫ് ഐ ആറിലുള്ളത്.
---- facebook comment plugin here -----