Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്തെ കഠിനംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി. അയല്‍വാസിയായ യുവാവിനെതിരെയാണ് പതിനാറുകാരിയായ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുള്ളത്. പെണ്‍കുട്ടിയോടൊപ്പമുള്ള സെല്‍ഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പിന്നീട് നഗ്‌നഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതായും പെണ്‍കുട്ടി വ്യക്തമാക്കുന്നു.

സംഭവത്തില്‍ കഠിനംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എത്ര വയസ്സിലാണ് ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നത്.

Latest