Connect with us

Kasargod

സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ ഒഴിവുകള്‍ നികത്തി; മൂന്ന് പുതിയ അംഗങ്ങള്‍

Published

|

Last Updated

ശംശുദീന്‍ അരിഞ്ചിര

നീലേശ്വരം | സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്ക് പ്രതിനിധികളെ തിരഞ്ഞടുത്തു. നീലേശ്വരം നഗരസഭ കൗണ്‍സിലറും ഐ എന്‍ എല്‍ തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ശംശുദീന്‍ അരിഞ്ചിര, കൊണ്ടോട്ടി നഗരസഭയിലെ മുഹമ്മദ് ഷിഹാബുദീന്‍, വളാഞ്ചേരി നഗരസഭയിലെ എസ് സജിത എന്നിവരെയാണ് കമ്മിറ്റി അംഗങ്ങളായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്.

കോട്ടപ്പുറം സ്വദേശിയായ ശംശുദീന്‍ അരിഞ്ചിര ഐ എന്‍ എല്‍ പ്രതിനിധിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ ആനച്ചാല്‍ വാര്‍ഡ് മെമ്പറാണ്. കൂടാതെ ഐ എന്‍ എല്‍ തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, എല്‍ ഡി എഫ് നീലേശ്വരം മുനിസിപ്പല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ , കോട്ടപ്പുറം ശാഖാ ഐ എന്‍ എല്‍/മില്ലത്ത് സ്വാന്ത്വനം കമ്മിറ്റി ചെയര്‍മാന്‍, സേട്ടു സാഹിബ് സാംസ്‌കാരിക കേന്ദ്രം നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍, നാഷണല്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് മുഖ്യ രക്ഷാധിക്കാരി, ആനച്ചാല്‍ നുസ്രത്തുല്‍ ഇസ്ലാം അനാഥ അഗതി മന്ദിരം സെക്രട്ടറി, കോട്ടപ്പുറം വാര്‍ഡ് ജാഗ്രത കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലും അരിഞ്ചിര പ്രവര്‍ത്തിക്കുന്നുണ്ട്.