Connect with us

Gulf

വേൾഡ് എക്‌സ്‌പോ ‘സുസ്ഥിര പവലിയൻ' പൊതുജനങ്ങള്‍ക്കായി തുറന്നു

Published

|

Last Updated

ദുബൈ | വേൾഡ് എക്‌സ്‌പോ സൈറ്റിന്റെ ഒരു ഭാഗം വെള്ളിയാഴ്ച സന്ദർശകർക്കായി തുറന്നു. എക്‌സ്‌പോ 2020 ദുബൈ സൈറ്റിന്റെ ഒരു ഭാഗമായ സസ്റ്റൈനബിലിറ്റി പവലിയനാണ് ആദ്യമായി താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി തുറന്നത്. 1,055 സോളാര്‍ പാനലുകള്‍ ഇവിടെയുണ്ട്. എക്‌സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഒമ്പത് മാസമുണ്ടായിരിക്കെയാണ് തുറക്കല്‍. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൃക്ഷങ്ങളാൽ ചുറ്റപ്പെട്ടതും ഹരിത ഊർജ പരിഹാരങ്ങൾ ഉൾക്കൊള്ളുന്നതുമായ സസ്‌റ്റൈനബിലിറ്റി പവലിയനാണ് സന്ദർശകരെ സ്വാഗതം ചെയ്തത്. ഡിസ്‌ക് ആകൃതിയിലുള്ള വലിയ നിർമാണമാണിത്. രണ്ട് പവലിയനുകൾ കൂടി ഏപ്രിൽ മാസത്തോടെ ആരംഭിക്കും. ഇതുവരെയും തുറന്നിട്ടില്ലെങ്കിലും സന്ദർശകർക്ക് മറ്റ് നിർമിതികൾ ദൂരെ നിന്ന് കാണാൻ കഴിയും. അവർക്ക് മൈതാനങ്ങളിൽ ചുറ്റിക്കാണാം.

പരിസ്ഥിതിയെയും സാങ്കേതിക താത്പര്യക്കാരെയും പ്രചോദിപ്പിക്കുന്ന രസകരവും വിജ്ഞാനപ്രദവുമായ ഔട്ഡോർ അനുഭവങ്ങൾ പവലിയനുകൾ വാഗ്ദാനം ചെയ്യുന്നു. സസ്‌റ്റൈനബിലിറ്റി പവലിയൻ ആഴ്ചയിൽ അഞ്ച് ദിവസം തുറക്കും.
സൂര്യന് നേരെ കറങ്ങുന്ന ഉയരമുള്ള സൗരോർജ മരങ്ങൾ ആകർഷകമാണ്. ആയിരക്കണക്കിന് ഫോട്ടോവോൾട്ടെയ്ക്ക് പാനലുകളുള്ള ഒരു മേൽക്കൂരയിൽ ഇന്ററാക്ടീവ് ഡിസ്‌പ്ലേകൾ കാണാൻ കഴിയും. കുട്ടികൾക്കായി കളിസ്ഥലം ഉണ്ട്. തത്സമയ വിനോദം, കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ, ഫുഡ് ട്രക്കുകൾ എന്നിവയും എക്സ്പോ വാഗ്ദാനം ചെയ്യുന്നു.

സമയം, ബുക്കിംഗ്

എക്‌സ്‌പോ 2020 പവലിയൻസ് പ്രീമിയർ വെള്ളിയാഴ്ച ആരംഭിച്ച് ഏപ്രിൽ പത്ത് വരെ പ്രവർത്തിക്കും. ചൊവ്വ മുതൽ വ്യാഴം വരെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഒന്പത് വരെയും വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ വൈകുന്നേരം നാല് മുതൽ പത്ത് വരെയും ഗേറ്റുകൾ തുറക്കും.

ടിക്കറ്റ് വില 25 ദിർഹമാണ്. http://Expo2020dubai.com ൽ ഓൺലൈനായി വാങ്ങണം. ഓരോ ഇടപാടിനും പത്ത് ടിക്കറ്റിന്റെ പരിധി ബാധകമാണ്. ശാരീരിക അകലം പാലിക്കൽ ഉള്‍പെടെയുള്ള നിയന്ത്രണങ്ങൾ പ്രധാനം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രത്യേക ആവശ്യങ്ങളുള്ളവർക്കും അവരുടെ കൂട്ടാളികൾക്കും 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കും പ്രവേശനം സൗജന്യം.

ബസ് സൗകര്യം

എക്‌സ്‌പോ 2020ന് മാത്രമായി സൗജന്യ പബ്ലിക് ബസ് സർവീസുണ്ട്. ദുബൈ മാൾ ബസ് സ്റ്റേഷൻ മുതൽ എക്‌സ്‌പോ 2020 സൈറ്റ് വരെ ഓരോ 30 മിനിറ്റിലും ബസ് ലഭ്യമാകും. സീറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല. മാത്രമല്ല, ആദ്യം വരുന്നവർക്കും ഫസ്റ്റ് സെർവ് അടിസ്ഥാനത്തിലുമാണ് യാത്ര. ദുബൈ മാളിൽ നിന്നുള്ള സർവീസ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വ്യാഴം വരെയും വെള്ളി ഉച്ചക്ക് മൂന്ന് വരെയും ആരംഭിക്കും. ദുബൈ ടാക്‌സി കോർപറേഷന് പരിമിതമായ എണ്ണം ടാക്‌സികളുണ്ട്. ബുക്ക് ചെയ്യുന്നതിന് 800 88088 എന്ന നമ്പറിൽ വിളിക്കുക. വിവരങ്ങൾക്ക് inclusionervices.ae സന്ദർശിക്കുക.

സ്വകാര്യ കാറുകൾ

സൈറ്റിൽ സൗജന്യ പാർക്കിംഗ് ലഭ്യമാണ്. സന്ദർശകർ അവരുടെ ടിക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന തീം പവലിയനിലേക്കുള്ള റോഡ് അടയാളങ്ങൾ പാലിക്കണം. ചൊവ്വ ഉച്ചകഴിഞ്ഞ് 2.30 മുതൽ വ്യാഴം വരെയും വെള്ളി മുതൽ ശനി വരെ 3.30നും പാർക്കിംഗ് ലഭ്യമാണ്.

പാർക്കിംഗ് ശനി മുതൽ ബുധൻ വരെ രാത്രി ഒന്പതിനും വെള്ളി മുതൽ ശനി വരെ രാത്രി പത്തിനും അടക്കും. വാലെ പാർക്കിംഗ് ലഭ്യമല്ല. കാർ പാർക്കിൽ നിന്ന് അടുത്തുള്ള സന്ദർശക കവാടത്തിലേക്ക് ഷട്ടിൽ ബസുകൾ ഓടും.

---- facebook comment plugin here -----

Latest