Kerala
പരാതിയുള്ളവരുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളും ; കെ വി തോമസ് കോണ്‍ഗ്രസില്‍ തുടരും: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം | അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ആരേയും തള്ളിക്കളയില്ലെന്നും കെ വി തോമസ് കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും ഉമ്മന്‍ചാണ്ടി. കെ വി തോമസ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടിയില്‍ എന്തു പ്രശ്‌നമുണ്ടായാലും ചര്‍ച്ച ചെയ്യും. കെ വി തോമസുമായി ഒരു പ്രശ്‌നവുമില്ല. പരാതിയുള്ളവരുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളും.
ജനങ്ങളുടെ മനസ്സറിയുന്ന പ്രകടനപത്രികയായിരിക്കും തയാറാക്കുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനായുള്ള കമ്മിറ്റി വിവിധ സ്ഥലങ്ങളില്‍ യോഗം ചേരും. വിവിധ വിഭാഗങ്ങളുമായും യുവാക്കളുമായും ശശി തരൂര്‍ തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ചര്‍ച്ച നടത്തും.
ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയും മലപ്പുറത്ത് ടി സിദ്ദിഖും വയനാടും ആലപ്പുഴയും കെ സിവേണുഗോപാലിനുമാണ് യാത്രയുടെ ചുമതല. സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യമായ ചര്‍ച്ചകളുണ്ടാകില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തവണ തിരുവനന്തപുരത്തെ നേമം മണ്ഡലം പിടിച്ചെടുക്കുമെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. എഐസിസി നിയോഗിച്ച 3 നിരീക്ഷകര്‍ പങ്കെടുത്തു. കെ. മുരളീധരന്‍, വി.എം. സുധീരന്‍ എന്നിവര്‍ പങ്കെടുത്തില്ല.