Health
ഗാഢനിദ്ര നാഡീവ്യൂഹ രോഗങ്ങളെ തടയും; മസ്തിഷ്‌ക ആരോഗ്യത്തിന് പ്രധാനം

നല്ലയുറക്കം നാഡീവ്യൂഹ രോഗങ്ങളെ തടയുമെന്ന് പുതിയ പഠനം. മസ്തിഷ്‌ക ആരോഗ്യത്തിനും സുഖനിദ്ര പ്രധാനമാണ്. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റി നടത്തിയ പഠനം സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മസ്തിഷ്‌കത്തില്‍ നിന്നുള്ള മാലിന്യങ്ങളെ ഒഴിവാക്കി ശുദ്ധീകരിക്കാനുള്ള കരുത്ത് ഗാഢനിദ്രക്കുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. പഴയീച്ചയുടെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും പെരുമാറ്റവും പരിശോധിച്ചാണ് പഠനം നടത്തിയത്. മസ്തിഷ്‌കത്തിലെ മാലിന്യങ്ങള്‍ വിഷാംശമുള്ള പ്രോട്ടീനുകള്‍ അടങ്ങിയതാണ്. ഇത് നാഡീവ്യൂഹ തകരാര്‍ രോഗങ്ങള്‍ക്ക് ഇടയാക്കും.
മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് മാലിന്യം ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.രവി അല്ലദ പറയുന്നു. മസ്തിഷ്‌കത്തിലെ മാലിന്യം ഒഴിവാക്കുന്ന പ്രക്രിയ ഉണര്‍ച്ചയില്‍ നടക്കുമെങ്കിലും ഗാഢനിദ്രയിലാണ് കാര്യക്ഷമമാകുക.