Connect with us

Techno

ഫൗജിയുടെ പ്രി രജിസ്‌ട്രേഷന്‍ 40 ലക്ഷം മറികടന്നു; ഇറങ്ങുന്നത് റിപ്പബ്ലിക് ദിനത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | നിരോധിക്കപ്പെട്ട ഓണ്‍ലൈന്‍ ഗെയിം ആപ്പായ പബ്ജിക്ക് പകരം രാജ്യത്ത് വികസിപ്പിച്ച ഫൗജിയിൽ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 40 ലക്ഷം പേര്‍. ആപ്പ് ഔദ്യോഗികമായി പുറത്തിറക്കും മുമ്പാണ് ഇത്രയധികം രജിസ്‌ട്രേഷന്‍ വന്നത്. റിപ്പബ്ലിക് ദിനത്തിലാകും ആപ്പ് ഔദ്യോഗികമായി ആരംഭിക്കുക.

നവംബറിലാണ് ഫൗജിയുടെ പ്രി രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. പ്രീമിയം, ഇടത്തരം ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലാണ് ആദ്യഘട്ടത്തില്‍ ഫൗജി സപ്പോര്‍ട്ട് ചെയ്യുക. ഭാവിയില്‍ മറ്റ് ഡിവൈസുകളിലും ലഭിക്കും. ഔദ്യോഗികമായി ആരംഭിക്കുമ്പോള്‍ തന്നെ ഐഫോണിലും ഐപാഡിലും ലഭിക്കും.

പ്രിരജിസ്‌ട്രേഷന്‍ ആരംഭിച്ച് 24 മണിക്കൂറിനകം പത്ത് ലക്ഷം കടന്നിരുന്നു. ഗൂഗ്ള്‍ പ്ലേ സ്റ്റോറിലാണ് ഇത്. സെപ്തംബറിലാണ് പബ്ജി രാജ്യത്ത് നിരോധിച്ചത്.