Kerala
കൊല്ലത്ത് പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലം | കൊവിഡ് നിരീക്ഷണത്തിലിരിക്കെ പോക്സോ കേസ് റിമാന്‍ഡ് പ്രതി ജീവനൊടുക്കി. പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന അഞ്ചല്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ഡോക്ടര്‍ നായേഴ്സ് ഹോസ്പിറ്റലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയവെയായിരുന്നു ആത്മഹത്യ.
ഭാര്യ ജോലിക്ക് പോകുന്ന സമയങ്ങളില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനം സഹിക്കാതെ കുട്ടി അമ്മയോട് പരാതി പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെങ്കിലും അഭിഭാഷകനോടൊപ്പം പോലീസില്‍ കീഴടങ്ങുകയായിരുന്നു
---- facebook comment plugin here -----