Connect with us

Kerala

ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി

Published

|

Last Updated

തിരുവനന്തപുരം | ഡോളര്‍ കടത്ത് കേസില്‍ നാലം പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നല്‍കിയത്.

അതേസമയം കേസിലെ ചോദ്യം ചെയ്യലിനിടയില്‍ അസി. പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് മറുപടി നല്‍കി. ചോദ്യം ചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ആരോപണങ്ങളുടെ വസ്തുത മനസിലാക്കാന്‍ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാമെന്ന് മറുപടിയില്‍ പറയുന്നു കേസ് അട്ടിമറിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും കസ്റ്റസ് ആരോപിച്ചു.

ഡോളര്‍ കടത്ത് കേസിലെ ചോദ്യം ചെയ്യലിനിടെ ഹരികൃഷ്ണനോട് മാന്യമല്ലാത്ത രീതിയില്‍ കസ്റ്റംസ് പെരുമാറിയെന്നും ചില പ്രത്യേക ഉത്തരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിച്ചെന്നും കാണിച്ച് ഈ കഴിഞ്ഞ 11 ാണ് ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഈ കത്തിലാണ് കേന്ദ്രം കസ്റ്റംസിന്റ വിശദീകരണം ആവശ്യപ്പെട്ടത്

---- facebook comment plugin here -----