Connect with us

Kerala

സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അവിശ്വാസ പ്രമേയം

Published

|

Last Updated

തിരുവനന്തപുരം | സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം എം ഉമ്മര്‍ എംഎല്‍എ നിയമസഭയില്‍അവതരിപ്പിച്ചു. നിയസഭയുടെ അന്തസ്സ് നിലനിര്‍ത്താന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഉമ്മര്‍ ആരോപിച്ചു.

ഡോളര്‍ കടത്തും കള്ളക്കടത്തും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധവും സംശയകരമായ അടുപ്പവുമാണ് പ്രതിപക്ഷ പ്രമേയത്തിന് അടിസ്ഥാനം. ഡിപ്ലോമാറ്റ് എന്ന നിലയില്‍ കുടുംബപരമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ സമ്മതിച്ചിട്ടുള്ളതാണ്. പത്രങ്ങളില്‍ വന്നത് ശരിയല്ല, മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞിട്ട് അത് ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പ്രമേയം കൊണ്ടുവരില്ലായിരുന്നു എന്നും എംഉമ്മര്‍ സഭയില്‍ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.

നിയമസഭാ സ്പീക്കറുടെ പേഴ്സണല്‍ അസിസ്റ്റന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നിയമസഭ കഴിഞ്ഞാല്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യംചെയ്യുമെന്ന വാര്‍ത്തകളാണ് നിരന്തരമായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങനെയുണ്ടായാല്‍ അത് ഈ സഭയുടെ അന്തസ്സ് ഉയര്‍ത്തുമോയെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം ഉമ്മര്‍ ചോദിച്ചു.
ഈ നിയമസഭയുടെ കാലയളവില്‍ ശങ്കരനാരായണന്‍ തമ്പി ലോഞ്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടിയില്‍പരം രൂപയുടെ നിര്‍മാണമാണ് നടത്തിയിട്ടുള്ളത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് പ്രവൃത്തി നടത്തിയത്. നടപടിക്രമങ്ങള്‍ പാലിച്ചാണോ ഇത് നടത്തിയതെന്ന് പരിശോധിക്കണമെന്നും എം ഉമ്മര്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest