Connect with us

Uae

മൂടല്‍മഞ്ഞ് സമയത്ത് അബൂദബിയില്‍ വലിയ വാഹനങ്ങള്‍ക്ക് യാത്ര വിലക്ക്

Published

|

Last Updated

അബൂദബി  | കനത്ത മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ അബുദാബി എമിറേറ്റിന്റെ ആന്തരികവും ബാഹ്യവുമായ റോഡുകളില്‍ ട്രക്കുകള്‍, ഹെവി വാഹനങ്ങള്‍, ബസുകള്‍ എന്നിവയുടെ സഞ്ചാരം നിരോധിച്ചതായി അബുദാബി പോലീസ് അറിയിച്ചു. റോഡില്‍ ദൂരക്കാഴ്ച സാധാരണ നിലയിലാകുന്നവരെ ഈ നിരോധനം തുടരും. റോഡുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള തന്ത്രപരമായ നടപടികള്‍ നടപ്പാക്കുന്നതിനു അനുസൃതമായി പൊതു സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായുമാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് പോലീസ് വിശദീകരിച്ചു.

അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായുള്ള തീരുമാനം വലിയ വാഹനങ്ങള്‍ , ട്രക്കുകള്‍, ബസുകള്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍ പാലിക്കണമെന്നും മൂടല്‍മഞ്ഞ് സമയത്ത് അത്തരം വാഹനങ്ങള്‍ ഓടിക്കരുതെന്നും മൂടല്‍മഞ്ഞ് സമയത്ത് നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹവും 4 ട്രാഫിക് പോയിന്റുകളും പിഴയായി ചുമത്തുമെന്നു പോലീസ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest