Connect with us

Saudi Arabia

സഊദിയില്‍ ഒരാഴ്ചക്കിടെ 20,502 കൊവിഡ് പ്രോട്ടോക്കോള്‍ ലംഘന കേസുകള്‍

Published

|

Last Updated

ദമാം | സഊദിയില്‍ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ 20,502 കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ,7,422 .മറ്റ് പ്രവിശ്യകളില്‍ മക്ക (2,822), ഖസീം (2,178), കിഴക്കന്‍ പ്രവിശ്യ (2,132), മദീന (1,898), അല്‍ജൗഫ് (1,354), അബഹ (897), തബൂക്ക് (477), ഹാഇല്‍ (427), അസിര്‍ (367), വടക്കന്‍ അതിര്‍ത്തികള്‍ (272), ജി സാന്‍ (123), നജ്റാന്‍ (84) എന്നിങ്ങനെയാണ് കണക്കുകള്‍.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ 1000 റിയാലാണ് പിഴ നല്‍കേണ്ടത് . മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നതെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു

Latest