Connect with us

International

കൊവിഡ് വാക്സിന്‍ വിതരണം; സമ്പന്ന രാജ്യങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നതില്‍ ആശങ്കയുമായി ലോകാരോഗ്യ സംഘടന

Published

|

Last Updated

ജനീവ | കൊവിഡ് വാക്സിന്‍ വിതരണണത്തില്‍ സമ്പന്ന രാജ്യങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നതില്‍ ആശങ്കയുമായി ലോകാരോഗ്യ സംഘടന .സമ്പന്ന രാജ്യങ്ങള്‍ മരുന്നുകള്‍ വാങ്ങികൂട്ടുന്നതിനാല്‍ കൊറോണ വൈറസ് പാന്‍ഡെമിക്കിനെ പ്രതിരോധിക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് കഴിയാതെ പോവുകയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

ലോകം വിനാശകരമായ പരാജയത്തിന്റെ വക്കിലാണ് ഈ പരാജയത്തില്‍ നിന്നും മോചനം നേടാന്‍ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലേക്ക് വിതരണത്തിനായി 39 ദശലക്ഷം ഡോസുകള്‍ ഉണ്ടായിരുന്നിട്ടും 25 ദശലക്ഷം ഡോസുകള്‍ മാത്രമാണ് വിതരണം ചെയ്തത് .വാക്‌സിനേഷന്‍ വലിയ ശാസ്ത്രീയ നേട്ടമാണെന്ന് അവകാശപ്പെടുമ്പോഴും , വാക്‌സിനുകള്‍ വികസ്വര രാജ്യങ്ങളില്‍ എത്താന്‍ വളരെയധികം സമയമെടുക്കുക്കുകയാണ് .അതേസമയം യൂറോപ്പില്‍, ഫിന്‍ലാന്‍ഡും സ്വീഡനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ളിലേക്കുള്ള ഫൈസര്‍ വാക്‌സിന്‍ കയറ്റുമതി വൈകിയതിനെതിരെ യൂറോപ്യന്‍ യൂണിയനും രംഗത്ത് വന്നിട്ടുണ്ട്

Latest