National
അരുണാചലില്‍ വീണ്ടും ചൈനീസ് അധിനിവേശം; സരി ചു തടാകക്കരയില്‍ ഗ്രാമം സ്ഥാപിച്ചു

ന്യൂഡല്‍ഹി | അരുണാചല്‍ പ്രദേശില്‍ ചൈന പുതിയ ഗ്രാം നിര്‍മിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയുടെ ഭാഗത്തേക്ക് നാലര കിലോമീറ്റര്‍ മാറിയാണ് ചൈന ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. 101 വീടുകള്‍ അടങ്ങിയതാണ് ചൈനിസ് ഗ്രാമമെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അപ്പര്‍ സുബന്‍സിരി ജില്ലയിലെ സരി ചു തടാകക്കരയിലാണ് ചൈനയുടെ അധിനിവേശ നിര്‍മിതി. ഈ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചൈനയും ഇന്ത്യയും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ മേഖലയില്‍ പലപ്പോഴായി ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2020 നവംബര്‍ ഒന്നിന് പകര്‍ത്തിയ ഉപഗ്രഹ ചിത്രത്തിലാണ് ചൈനയുടെ നിര്‍മിതി തെളിഞ്ഞുകാണുന്നത്. 2019 ഓഗസ്റ്റില്‍ എടുത്ത മറ്റൊരു ചിത്രത്തില്‍ ഇവിടെ കാടുമൂടി കിടക്കുകയാണ്. ഒരു വര്‍ഷത്തിനിടയിലാണ് ചൈനയുടെ നിര്‍മാണമെന്നാണ് ഇത് വ്യക്തമാക്കുന്നത്.