Connect with us

Kerala

കെ വി വിജയദാസ് എം എല്‍ എയുടെ ആരോഗ്യനില അതീവ ഗുരുതരം

Published

|

Last Updated

തൃശൂര്‍ | കോങ്ങാട് എം എല്‍ എ. കെ വി വിജയദാസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.

ഡിസംബര്‍ 11 ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ സ്ഥിതി ഗുരുതരാവസ്ഥയിലെത്തിക്കുകയായിരുന്നു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ഇതേ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് എം എല്‍ എയെ വിധേയനാക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest