Connect with us

Business

അദാനി ഗ്രീനിന്റെ 20 ശതമാനം ഓഹരി സ്വന്തമാക്കി ടോട്ടല്‍

Published

|

Last Updated

പാരീസ് | അദാനി ഗ്രീന്‍ എനര്‍ജി കമ്പനി(ഏഗല്‍)യുടെ 20 ശതമാനം ഓഹരി സ്വന്തമാക്കി ഫ്രഞ്ച് ഊര്‍ജ ഭീമനായ ടോട്ടല്‍. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരിയാണ് ടോട്ടല്‍ ഏറ്റെടുത്തത്. ടോട്ടലിന് പങ്കാളിത്തമുള്ള സംയുക്ത സംരംഭമാണ് ഏഗല്‍.

ഏഗലില്‍ നേരത്തേതന്നെ ടോട്ടലിന് 50 ശതമാനം ഓഹരിയുണ്ട്. 2.35 ജിഗാവാട്ട് സൗരോര്‍ജം ആണ് ഏഗലിന്റെ ശക്തി. നിലവില്‍ 250 കോടി ഡോളറിന്റെ നിക്ഷേപമാണ് ഏഗലില്‍ ടോട്ടലിനുള്ളത്.

അദാനി ഗ്രൂപ്പിന്റെ മറ്റ് കമ്പനികളിലും ടോട്ടലിന് നിക്ഷേപമുണ്ട്. അദാനി ഗ്യാസില്‍ 37.4 ശതമാനവും ധംറ എല്‍ എന്‍ ജി പദ്ധതിയില്‍ 50 ശതമാനവും ഓഹരി ടോട്ടലിനാണ്.

Latest