പട്ടാമ്പി നിയമസഭാ സീറ്റിൽ അവകാശവാദം ഉന്നയിച്ച് യൂത്ത് ലീഗ്

Posted on: January 12, 2021 8:35 pm | Last updated: January 12, 2021 at 8:35 pm
പട്ടാമ്പി | പാലക്കാട് പട്ടാമ്പി നിയമസഭാ സീറ്റ് ഇത്തവണ തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നിയോജക  മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക്  കത്തെഴുതി. കത്തിന്റെ പകർപ്പ് സിറാജിന് ലഭിച്ചു.

വർഷങ്ങളായി കോൺഗ്രസ് സീറ്റ് ആണ് പട്ടാമ്പി. മൂന്ന് തവണ കോൺഗ്രസിലെ സി പി മുഹമ്മദ് ആയിരുന്നു പട്ടാമ്പി എം എൽ എ. കഴിഞ്ഞതവണ മുഹമ്മദ് മുഹ്സിനെ രംഗത്തിറക്കി എൽ ഡി എഫ് സീറ്റ് പിടിച്ചു.

മുഹ്സിനെ നേരിടാൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം എ സമദിനെ മത്സര രംഗത്തിറക്കാനാണ് യൂത്ത് ലീഗ് ലക്ഷ്യമിടുന്നത്. കത്ത് പൂർണരൂപത്തിൽ: