ലൈഫ് മിഷന്‍ കേസ്: സിബിഐ അന്വേഷണത്തിനെതിരായ ഹരജിയില്‍ വിധി നാളെ

Posted on: January 11, 2021 8:40 pm | Last updated: January 12, 2021 at 10:14 am

തിരുവനന്തപുരം | ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി ചൊല്ലാഴ്ച വിധി പറയും. സര്‍ക്കാര്‍, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരാണ് സിബിഐ അന്വേഷണത്തിനെതിരെ ഹരജി നല്‍കിയത്.

അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കരാര്‍ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മിച്ച് കൈമാറാനാണ് കരാര്‍. ഇങ്ങനെ നിര്‍മിച്ചു നല്‍കുന്ന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.