Connect with us

Kerala

തിരുവമ്പാടിയില്‍ പി ജെ ജോസഫിന്റെ മകന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായേക്കും

Published

|

Last Updated

കോഴിക്കോട് |നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനായി തിരുവമ്പാടി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കാന്‍ സാധ്യത. കേരള കോണ്‍ഗ്രസിന്റെ മലബാര്‍ മേഖല കമ്മിറ്റി അപുവിനെ മത്സരിപ്പിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട് കഴിഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിപ്പിക്കുമെന്ന് അപു ജോണ്‍ ജോസഫും മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാര്‍ഥിത്വം സംബ്ന്ധിച്ച അഭ്യൂഹങ്ങള്‍ നിറയവെ അപു ജോണ്‍ ഇന്നലെ താമരശ്ശേരി രൂപത അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ഥിത്വത്തില്‍ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.

യു ഡി എഫില്‍ പരമ്പരാഗതമായി യു ഡി എഫില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന മണ്ഡലമാണ്. എന്നാല്‍ ക്രിസ്തീയ വിഭാഗത്തില്‍ നിന്ന് നേരത്തെ കിട്ടയത് പോലുള്ള പിന്തുണ എനി കിട്ടില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. തിരുവമ്പാടിക്ക് പകരം പേരാമ്പ്ര, കല്‍പ്പറ്റ മണ്ഡലങ്ങളിലൊന്ന് മതിയെന്ന് ലീഗ് യു ഡി എഫ് നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
പേരാമ്പ്ര സീറ്റ് യു ഡി എഫില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ്. ഈ സീറ്റ് ലീഗിന് നല്‍കി തിരുവമ്പാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനാകും യു ഡി എഫ് തീരുമാനിക്കുക.

അതേ സമയം തിരുവമ്പാടി സീറ്റിനായി കോണ്‍ഗ്രസിനും താത്പര്യമുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ കെ സി അബവും ടി സിദ്ദീഖും സീറ്റിനായി താത്പര്യം അറിയിച്ചിട്ടുണ്ട്. ലീഗ് നേതാക്കളായ സി കെ ഖാസിമും സി പി ചെറിയ മുഹമ്മദും സീറ്റിനായി ചരടുവലി നടത്തുന്നുണ്ടെങ്കിലും തിരുവമ്പാടിയില്‍ ഇനി പാര്‍ട്ടിക്ക് വിജയ സാധ്യതയില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഇതിനാല്‍ പകരം കൂടുതല്‍ സാധ്യതയുള്ള കല്‍പ്പറ്റ പോലത്തെ ഒരു മണ്ഡലമാണ് ലീഗ് ലക്ഷ്യംവെക്കുന്നത്. എന്നാല്‍ സി പി എം നേതാവും മന്ത്രിയുമായ ടി പി രാമകൃഷ്ണന്‍ മത്സരിക്കുന്ന പേരാമ്പ്രക്കാണ് കൂടുതല്‍ സാധ്യത തെളിയുന്നത്.

ഇന്ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച ഒരു പ്രാഥമിക ചര്‍ച്ച നടക്കും. ഇതില്‍ ഓരോ പാര്‍ട്ടികളും തങ്ങള്‍ക്ക് താത്പര്യമുള്ള സീറ്റുകള്‍ ഏതെന്ന് യോഗത്തില്‍ ഉന്നയിച്ചേക്കും. മലബാറില്‍ തിരുവമ്പാടി സീറ്റ് കേരള കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണനയിലുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

---- facebook comment plugin here -----