ബണ്ടാര | മഹാരാഷ്ട്രയിലെ ബണ്ടാര ജില്ലയിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഐ സി യു യൂണിറ്റിലാണ് തീപ്പിടുത്തുണ്ടായത്.
സംഭവ സമയം 17 കുട്ടികളാണ് ഐ സി യുവിലുണ്ടായിരുന്നതെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പ്രമോദ് ഖാന്‍ദേത് പറഞ്ഞു. യൂണിറ്റിന്റെ വാതില്‍ തുറന്ന നഴ്‌സാണ് ഇവിടെനിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അതേ സമയം തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല