കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസ് മുമ്പാകെ ഹാജരാകും

Posted on: January 8, 2021 7:52 am | Last updated: January 8, 2021 at 10:30 am

തിരുവനന്തപുരം | സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസ് മുമ്പാകെ ഹാജരാകും. രാവിലെ 10നാണ് ഹാജരാവുക. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ അയ്യപ്പനെ കസ്റ്റംസ് അന്വേഷണം സംഘം ചോദ്യം ചെയ്യും. ഇത് നാലാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അയ്യപ്പന് നോട്ടീസ് നല്‍കിയത്.

നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അയ്യപ്പന് ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയപ്പോഴെല്ലാം സ്പീക്കറിന്റെ ഓഫീസില്‍ നിന്നുണ്ടായ പ്രതികരണം. സ്പീക്കറുടെ ഓഫിസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.