കൊവിഡ് വാക്‌സിന്‍ അനുമതി; ഡി സി ജി ഐ പ്രഖ്യാപനം ഇന്ന്

Posted on: January 3, 2021 6:58 am | Last updated: January 3, 2021 at 9:43 am

ന്യൂഡല്‍ഹി | കൊവിഡിനെതിരായ രണ്ട് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ). സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവക്കാണ് അനുമതി നല്‍കുക. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള വിദഗ്ധ സമിതി ശിപാര്‍ശ പരിഗണിച്ചാണിത്. ശിപാര്‍ശയില്‍ ഇന്ന് പുലര്‍ച്ചെ വരെ നീണ്ട യോഗത്തില്‍ നടത്തിയ വിശദമായ ചര്‍ച്ചക്ക് ശേഷമാണ് അന്തിമ തീരുമാനമെടുത്തത്.

വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് രാവിലെ 11ന് ഡി സി ജി ഐ. വി ജി സോമാനി നടത്തും.