നവായിക്കുളത്ത് 11 വയസുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; പിതാവിന്റെയും ഇളയ മകൻെറയും മൃതദേഹം കുളത്തില്‍

Posted on: January 2, 2021 12:20 pm | Last updated: January 2, 2021 at 8:05 pm

തിരുവനന്തപുരം  | നാവായിക്കുളത്ത്11വയസ്സുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.നാവായിക്കുളത്ത് സഫീറിന്റെ മകന്‍ അല്‍ത്താഫാണ്‌ കൊല്ലപ്പെട്ടത്. പിതാവ് സഫീറിനെയും മറ്റൊരു മകന്‍ അന്‍ഷാദിനെയും കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തി. ഇരുവരും കുളത്തിൽ ചാടിയതായുള്ള സംശയെത്ത തുടർന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം പിതാവിന്റെയും പിന്നീട് മകൻെറയും  മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. ഓട്ടോ ഡ്രൈവറായ  സഫീറുള്ളയുടെ ഓട്ടോയും ചെരുപ്പും ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തി . തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലില്‍ സഫീറുള്ളയുടെ മൃതദേഹം കണ്ടെത്തി. പിന്നീട് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അല്‍ത്താഫിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതിന് ശേഷമാണ് കാണാതായ ഇളയ മകനു വേണ്ടി തിരച്ചിൽ നടത്തിയത്.

സഫീറുള്ള ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് അറിയുന്നത്.