കര്‍ഷക സംഘടനകളെ ഉള്‍പ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി

Posted on: January 2, 2021 12:07 am | Last updated: January 2, 2021 at 7:19 am

തിരുവനന്തപുരം | കര്‍ഷക സംഘടനകളെ ഉള്‍പ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടി രൂപവത്ക്കരിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കമെന്ന് സംഘടനയുടെ അധ്യക്ഷന്‍ ടി നസിറുദ്ദീന്‍ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക, വ്യാപാര ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി രൂപവത്ക്കരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും എല്ലാ മുന്നണികളോടും സമദൂരം പാലിക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു. പാര്‍ട്ടി രൂപവത്ക്കരണവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.