Connect with us

Kerala

പ്രമേയത്തിലുള്ളത് കേരളസഭയുടെ പൊതുവികാരം; എതിര്‍ത്തില്ല: ഒ രാജഗോപാല്‍ എംഎല്‍എ

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായാണ് പാസാക്കിയതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. താന്‍ പ്രമേയത്തെ എതിര്‍ത്തില്ലെന്നും അദ്ദഹേം വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു. പ്രമേയത്തിലെ ചില പരാമര്‍ശങ്ങളെ എതിര്‍ക്കുന്നു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളതെന്നും രാജഗോപാല്‍ പറഞ്ഞു.

കേന്ദ്രനിയമങ്ങൾ പിൻവലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തീർച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി.