Connect with us

Kerala

പ്രമുഖ വിവര്‍ത്തകന്‍ കെ പി ബാലചന്ദ്രന്‍ അന്തരിച്ചു

Published

|

Last Updated

തൃശൂര്‍ | എഴുത്തുകാരനും വിവര്‍ത്തകനുമായ കെ പി ബാലചന്ദ്രന്‍ (81) അന്തരിച്ചു. വിദ്വാന്‍ കെ പ്രകാശത്തിന്റെ മകനാണ്. ടോള്‍സ്റ്റോയി, ദസ്തയേവ്‌സ്‌കി, വിക്ടര്‍ ഹ്യൂഗോ, ആര്‍തര്‍ കോനന്‍ ഡോയല്‍, ഡി എച്ച് ലോറന്‍സ്, തസ്ലീമ നസ്രിന്‍ തുടങ്ങിയവരുടെ കൃതികളുടെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചു. ഒട്ടേറെ ചരിത്ര പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. ശാന്ത ബാലചന്ദ്രന്‍. മക്കള്‍: കെ ബി വിനോദ്, കെ ബി ആനന്ദ്. മരുമക്കള്‍: രജനി, സോണിയ.

---- facebook comment plugin here -----

Latest