Connect with us

Covid19

ഓക്‌സ്‌ഫോഡ് വാക്‌സിന്‍ കൊറോണവൈറസിന്റെ പുതിയ വകഭേദത്തിനും ഫലപ്രദം

Published

|

Last Updated

ലണ്ടന്‍ | ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രസെനിക്കയും വികസിപ്പിച്ച കൊവിഡ്- 19 വാക്‌സിന്‍ കൊറോണവൈറസിന്റെ പുതിയ വകഭേദത്തിനെതിരെയും പ്രയോഗിക്കാന്‍ ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി സണ്‍ഡേ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത വ്യാഴാഴ്ചക്ക് മുമ്പായി ബ്രിട്ടനില്‍ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ആസ്ട്രസെനിക്ക. ഇതോടെ വസന്തകാലത്തിന് മുമ്പായി കൊവിഡ് ഭീഷണിയുയര്‍ത്തുന്ന ജനങ്ങള്‍ക്ക് കുത്തിവെപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടന്‍. നിലവില്‍ ഫൈസര്‍ വാക്‌സിന്‍ രാജ്യത്ത് കുത്തിവെക്കുന്നുണ്ട്.

ആശുപത്രിയില്‍ വെച്ചുള്ള ചികിത്സ ആവശ്യമുള്ള തീവ്രമായ രോഗം തടയാന്‍ നൂറ് ശതമാനവും ഫലപ്രദമാണ് തങ്ങളുടെ വാക്‌സിനെന്ന് ആസ്ട്രസെനിക്ക സി ഇ ഒ പാസ്‌കല്‍ സോരിയോട്ട് പറയുന്നു. പുതിയ വകഭേദത്തിനും ഫലപ്രദമാണ് ഓക്‌സ്‌ഫോഡ് വാക്‌സിന്‍ എന്ന വാര്‍ത്ത ഇന്ത്യക്കും പ്രതീക്ഷ നല്‍കുന്നതാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്‌സ്‌ഫോഡ് വാക്‌സിന്‍ നിര്‍മിക്കുന്നുണ്ട്.

Latest