Connect with us

Kerala

തിരഞ്ഞെടുപ്പ് പരാജയം: താരീഖ് അൻവർ ഇന്ന് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തും

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് തിരുവനന്തപുരത്ത് പാര്‍ട്ടി നേതാക്കളുമായി ചർച്ചനടത്തും. നേതാക്കളെ ഓരോരുത്തരെയായാണ് കാണുക.

എം.പിമാര്‍, എം.എല്‍.എ-മാര്‍, പാര്‍ട്ടിയുടെ വിവിധ തലങ്ങളിലെ നേതാക്കന്മാര്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച. ഇപ്പോഴത്തെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് താരിഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Latest