Covid19
സഊദി കിരീടാവകാശി കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു


മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കുത്തിവെപ്പെടുക്കുന്നു
റിയാദ് | സഊദി അറേബ്യയിൽ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കുത്തിവെപ്പെടുത്തു.
രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി പ്രതിരോധ മരുന്ന് നൽകാനുള്ള സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും പ്രത്യേക ശ്രദ്ധയും ശുഷ്‌കാന്തിയും അഭിനന്ദനീയമാണെന്ന് ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു.
സഊദിയിൽ ആദ്യ വാക്സിന്‍ സ്വീകരിച്ചത് ആരോഗ്യ മന്ത്രിയായിരുന്നു. ഇത് പൗരന്മാര്‍ക്ക് വാക്സിന്‍ എടുക്കാനുള്ള കൂടുതൽ ആത്‌മവിശ്വാസം പകര്‍ന്നിരുന്നു. നിലവിൽ തലസ്ഥാനമായ റിയാദിലും ജിദ്ദയിലുമാണ് കൊവിഡ് വാക്സിന്‍ സെന്ററുകൾ ആരംഭിച്ചിട്ടുള്ളത്.
വരും ദിവസങ്ങളില്‍ രാജ്യത്തെ മറ്റു പ്രവിശ്യകളിലും വാക്സിന്‍ കുത്തിവെപ്പ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ആദ്യ ഘട്ടത്തിൽ പതിനായിരത്തിലേറെ പേർ വാക്സിന്‍ എടുത്തതായും മന്ത്രി പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാനായി മന്ത്രാലയം പുറത്തിറക്കിയ ഓൺലൈൻ പോർട്ടലിൽ അഞ്ച് ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.