National
ഹോട്ടല്‍ ഉപരോധിച്ച് കര്‍ഷകര്‍: പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബി ജെ പി നേതാക്കള്‍

അമൃത്സര്‍ | മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജന്മദിനാഘോഷങ്ങള്‍ക്കായി ബി ജെ പി നേതാക്കള്‍ ഒത്തുചേര്‍ന്ന ഹോട്ടല്‍ ഉപരോധിച്ച് കര്‍ഷകര്‍. പ്രതിഷേധക്കാരില്‍ നിന്ന് രക്ഷപ്പെട്ട് ബി ജെ പി നേതാക്കള്‍ പുറത്ത് കടന്നത് ഹോട്ടലിന്റെ പിന്‍വാതില്‍ വഴി പോലീസ് സംരക്ഷണയില്‍. പഞ്ചാബ് ഭഗ്വാരയിലെ ഹോട്ടലിലാണ് സംഭവം. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി ഭാരതി കിസാന്‍ യുണിയന്റെ നേതൃത്വത്തിലായിരുന്നു ഹോട്ടല്‍ ഉപരോധം.
ഹോട്ടലില്‍ ബി ജെ പി നേതാക്കള്‍ ഒത്തുചേരുന്നുണ്ടെന്നറിഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധവുമായി ഇവിടേക്ക് എത്തുകയായിരുന്നു.
കന്നുകാലി, കോഴി തീറ്റകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന കമ്പനിയുടെ ഉടമയും ബി ജെ പി പ്രവര്‍ത്തകനുമായ ആളുടേതായിരുന്നു ഹോട്ടല്‍. കമ്പനിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ബി ജെ പി നേതാക്കളെ ഹോട്ടലിനു പുറത്തേക്ക് വിടില്ലെന്ന് കര്‍ഷകര്‍ നിലപാട് എടുത്തതോടെ പോലീസുമായി ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.