Connect with us

Kerala

എസ് വൈ എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അമര്‍ഷം രേഖപ്പെടുത്തി വി ഡി സതീശന്‍

Published

|

Last Updated

കൊച്ചി | കാഞ്ഞങ്ങാട്ട് എസ് വൈ എസ് പ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാന്‍ ഔഫിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തി കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ. ഔഫിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ആര് ചെയ്താലും ഒരു രാഷ്ട്രീയ കൊലപാതകത്തെയും അംഗീകരിക്കാന്‍ കഴിയില്ലെന്നും ദുഃഖവും അമര്‍ഷവും രേഖപ്പെടുത്തുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

 

Latest