Connect with us

Covid19

സുഗതകുമാരിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയില്ല

Published

|

Last Updated

തിരുവനന്തപുരം  | കൊവിഡ് ബാധിതയായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. നൂറു ശതമാനം ഓക്‌സിജനും യന്ത്രസഹായത്തോടെ നല്‍കുന്നുവെങ്കിലും വളരെ കുറഞ്ഞ അളവിലാണ് ശ്വാസകോശം സ്വീകരിക്കുന്നത്. ശ്വാസകോശത്തിന്റെ ഒട്ടു മുക്കാല്‍ ഭാഗത്തും ന്യൂമോണിയ ബാധിച്ചതാണ് ഓക്‌സിജന്‍ സ്വീകരിക്കുന്നത് കുറയാന്‍ കാരണം. ഒരു തവണ ഹൃദയാഘാതവുമുണ്ടായതായുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

നേരത്തേ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ഇപ്പോഴുണ്ടായ ആഘാതം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് സുഗതകുമാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്‌നമായി ഉണ്ടായിരുന്നത്.