Connect with us

Covid19

ലോകത്ത് 24 മണിക്കൂറിനിടെ സ്ഥരീകരിച്ചത് അഞ്ചര ലക്ഷത്തില്‍പ്പരം കൊവിഡ് കേസുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ജനതിക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ലോകത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരിക്കെ പുതിയ കേസുകളുടെ എണ്ണവും വര്‍ധിക്കുന്നു. ഇന്നലെ മാത്രം 5,64,450 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 5,64,450 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 17,22,311 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചരക്കോടി കടന്നു.

ലോകത്ത് കൊവിഡ് കേസില്‍ ഒന്നാമതുള്ള അമേരിക്കയില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എണ്‍പത്തിയാറ് ലക്ഷം കടന്നു. 3,30,317 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ പ്രതിദിന കേസുകള്‍ 173 ദിവസത്തിന് ശേഷം 20,000ത്തില്‍ താഴെയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു കോടിയിലധികം പേര്‍ക്കാണ് മൊത്തത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,88,285 പേര്‍ മരിച്ചു. അറുപത്തിമൂന്ന് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. അതേസമയം ബ്രിട്ടനില്‍ വൈറസിന്റെ പുതിയ വകഭേദം വ്യാപകമായതോടെ അതീവ ജാഗ്രതയിലാണ് ലോകരാജ്യങ്ങള്‍.

---- facebook comment plugin here -----

Latest