Connect with us

National

മധ്യപ്രദേശില്‍ 'ആനമണ്ടത്തര'വുമായി കോണ്‍ഗ്രസ്; മാസങ്ങള്‍ക്ക് മുമ്പ് ബി ജെ പിയില്‍ ചേര്‍ന്നയാളെ ജന. സെക്രട്ടറിയാക്കി

Published

|

Last Updated

ഭോപ്പാല്‍ | മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നയാളെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയാക്കി മധ്യപ്രദേശ് കോണ്‍ഗ്രസ്. താഴെത്തട്ടിലെ സംഘടനാ സംവിധാനവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നതിന്റെ തെളിവാണ് ഇതെന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. മണ്ടത്തരം മനസ്സിലാക്കി നേതാവിനെ തിരഞ്ഞെടുത്തത് റദ്ദാക്കിയിട്ടുണ്ട്.

ജബല്‍പൂരിലെ പുതിയ “സ്ഥാനാഹോരണ”ത്തെ തുടര്‍ന്ന് ബി ജെ പി നേതാവ് ഹര്‍ഷിത് സിംഗൈക്ക് വന്‍തോതില്‍ അനുമോദന സന്ദേശങ്ങള്‍ ലഭിച്ചതോടെയാണ് അബദ്ധം പുറംലോകമറിഞ്ഞത്. കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരാതിദ്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ടയാളാണ് ഹര്‍ഷിത്. എന്നാല്‍, പാര്‍ട്ടി രേഖകളില്‍ ഹര്‍ഷിത് ഇപ്പോഴും നേതാവാണ്.

വെള്ളിയാഴ്ചയാണ് മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് അവസാനിച്ചത്. 12 വോട്ടുകള്‍ക്കാണ് ഹര്‍ഷിത് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വര്‍ഷം മുമ്പ് പൂരിപ്പിച്ച് നല്‍കിയ പത്രികയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പിന് പരിഗണിച്ചതെന്ന് ഹര്‍ഷിത് പറഞ്ഞു.